Thursday, September 11, 2008

"കൊഴിഞ്ഞു പോയൊരോണം"

ഉത്ത്രാട പൂവിളിയും പൂത്തിരുവാതിരയും...
തിരുവോണം പുല്‍കാന്‍ മതിമറന്നു...
ഓണത്താറാടിവരും ഓണത്തപ്പനും
മഴവില്‍ പൂക്കളമായ്‌ മുന്നില്‍ നിറഞ്ഞു..
പൂവേ പൊലി പാടിവരും പൂത്തുമ്പിപ്പെണ്ണിനു
തേന്‍ നുകരാനായ്‌ തുമ്പപ്പൂവിടര്‍ന്നു...
പൂക്കളമൊരുക്കി മുന്നില്‍ സദ്യയൊരുക്കി
മാവേലിമന്നനെ കാത്തിരിപ്പൂ.. ഞാന്‍-
മാവേലിത്തമ്പുരാനെ കാത്തിരിപ്പൂ...
വിണ്ണില്‍ കുങ്കുമമെഴുതിയാ സന്ധ്യയും മറഞ്ഞു
ഓണനിലാവിലെന്‍ മിഴി നിറഞ്ഞു...
എണ്റ്റെ-കാത്തിരിപ്പിന്‍ വര്‍ഷം തുടങ്ങിയല്ലോ....

Wednesday, May 28, 2008

സന്ധ്യാ നേരം

മറയുന്നുവോ സൂര്യന്‍ മൌനമായ്‌-
ഇളകുമാ തെന്നലില്‍ കൈകളിലായ്‌..
സിന്ദൂരചെപ്പു നീ മറന്നുപോയോ-
സന്ധ്യയാം യാമമായ്‌ മാറിയോ...

ചൊല്ലിപ്പതിഞ്ഞൊരാ പൂങ്കുയില്‍ പാട്ടിണ്റ്റെ-
ഈണവും താളവും ഓര്‍ത്തിരുന്നോ...
ചെല്ലക്കിടാവും പൂവാലിപ്പെണ്ണും-
തുള്ളിച്ചാടുമാ നേരവും മറഞ്ഞു...

എണ്ണതിളക്കുമാ പാത്രത്തില്‍ നിന്നാ-
ഉണ്ണിയപ്പം നീയന്നു തന്നതില്ലേ...
സ്നേഹത്തിന്‍ കയ്യാല്‍ നീ തന്നപ്പൊള്‍-
എന്തു മാധുര്യമെന്നു ഞാന്‍ ഓര്‍ത്തുപോയി...

Tuesday, April 1, 2008

വിഷുപ്പുലരി

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

അമ്പലമുറ്റത്തു അമ്പടിക്കണ്ണനെ-
കൈകൂപ്പിതൊഴുതു ഞാന്‍ കണികണ്ടു..
മേടം പുലരുന്ന കിരണങ്ങള്‍ക്കൊപ്പമാ-
കൈനീട്ടവുമായെന്നച്ഛന്‍ വന്നു..

സംഗ്രമരാത്രിയില്‍ മുറ്റത്തെ കളത്തില്‍-
പൂത്തിരി കത്തിചു ഞനുല്ലസിച്ചു...
ഇടിവെട്ടും ശബ്ദത്തില്‍ പടക്കങ്ങളെന്നില്‍-
ഇടവിടാതങ്ങെങ്ങും മുഴങ്ങി നിന്നു...

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

Thursday, February 7, 2008

കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ്‌ എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ്‌ നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...

Wednesday, February 6, 2008

സ്ന്ധ്യയില്‍ മയങ്ങുന്ന പകല്‍

"നിലവിളക്കിന്നൊളിയണഞ്ഞു.. വിണ്ണിലെ-
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ്‌ മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ്‌ നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്‌-
മരണമായ്‌ മാടി വിളിക്കുമെന്നു....