Sunday, August 26, 2007

ഓണം

പുലരൊളിയിലാ തളിരിലത്തുമ്പിലെ-
ഹിമകണമിന്നൊണപ്പാട്ടുപാടി...
കിലുകിലും താളത്തിലിറ്റിറ്റു വീണാ-
ഹിമകണമിന്നൊണപ്പാട്ടുപാടി....

കുളിരിലും ഓടിക്കിതയ്ക്കുമാ തെന്നലിന്‍-
ദൂതും പറഞ്ഞോണപ്പാട്ടു പാടി....
ചിരിതൂകിയൊഴുകുമാ അരുവിതന്‍ ഓളത്തിന്‍-
ശ്രുതിയിലായിന്നൊണപ്പാട്ടുപാടി....

പറയാതെ പകലാ ഇരവിണ്റ്റെ മടിയില്‍-
തലചായ്ച്ചുറങ്ങിയാ താരാട്ടിലായ്‌....
ഇനിയും കുളിര്‍ തെന്നലോടിയെത്തുമോ-
തിരുവൊണനാളിലെ ദൂതുമായി....

ഇനിയും പിറക്കുമോ ഓണനാളും..
ഇനിയും പാടുമൊ പൊന്നൊണപ്പാട്ടുകള്‍...

Monday, August 6, 2007

Marikkatha Oormakal

പിടയുന്നിതാ... കുഞ്ഞു മനമിന്നു-
ജീവണ്റ്റെ തുടിപ്പാം പ്രാണവായുവിനായ്‌...
അരിയുന്നതില്ലേ പ്രപഞ്ചമേ-
ആ കൊച്ചു മനസ്സിണ്റ്റെ തുടിപ്പുകള്‍..

എതോ കിരാത ഹസ്തങ്ങളിന്നാ-
പിടയും മനസ്സിനെ ആഴങ്ങളിലേക്കൊഴുക്കി...
ജീവണ്റ്റെ മണമിന്നു മങ്ങിയെന്നൊ.. -
ഒരു കൊച്ചു വിലാപമായ്‌ മാറിയെന്നോ...
കണ്ണുനീര്‍ പുഴകളാ ജീവനെ ഒഴുക്കുന്നു-
എങ്ങുപൂയുറങ്ങി നീ ഹ്യദയമേ...
ഈഅമ്മതന്‍ താരാട്ടു കേട്ടിടാതെ...

ഇനിയെത്ര വസന്തങ്ങല്‍ നിനക്കായ്‌ പിറക്കും...
ഇനിയെത്ര ശലഭങ്ങള്‍ നിന്നെ തിരയും..
ഇനി നീ മയങ്ങുന്ന ഭൂമിതന്‍ മാറിലെ..
ചെറു പുല്‍ച്ചെടികലും നിന്നെ തിരയും..

നിന്നെ എക്കകിയാം ജലശയ്യ പുണരുമ്പോള്‍-
അറിയാതെ നീ ചൊന്നതേതു മോഹം..
ഇനിയും മരിക്കത്ത നിന്നോര്‍മ്മകളെന്നെന്നും-
ചുടുകണ്ണീരായീ ഭൂമിയെ കരിച്ചീടും..