Wednesday, February 6, 2008

സ്ന്ധ്യയില്‍ മയങ്ങുന്ന പകല്‍

"നിലവിളക്കിന്നൊളിയണഞ്ഞു.. വിണ്ണിലെ-
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ്‌ മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ്‌ നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്‌-
മരണമായ്‌ മാടി വിളിക്കുമെന്നു....

4 comments:

siva // ശിവ said...

ചെറിയ അക്ഷരത്തെറ്റുകളുണ്ട്‌...കവിത നന്നായി...കേട്ടോ...

യാദന അല്ല യാതന..
hri ടൈപ്പ്‌ ചെയ്താല്‍ ഹൃ കിട്ടും...

ഏ.ആര്‍. നജീം said...

കവിത നന്നായി..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ..
hr^ എന്ന് ടൈപ്പ് ചെയ്താല്‍ ഹൃദയത്തിന്റെ 'ഹൃ 'കിട്ടും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു മാഷെ കൊള്ളാം.