Thursday, February 7, 2008

കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ്‌ എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ്‌ നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...

6 comments:

Rafeeq said...

സ്വപ്നങ്ങളും, ഓരമകളും മറക്കാന്‍ പറ്റുമോ മാഷെ.. നന്നായിട്ടുണ്ട്‌.. :-)

ഫസല്‍ ബിനാലി.. said...

കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...???
kavitha kollaam.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

ഏ.ആര്‍. നജീം said...

ചില സ്വപ്നങ്ങള്‍ക്ക് നിറവും മണവും അനുഭവപ്പെടാറുണ്ട് അല്ലെ... :)

കൊള്ളാം

siva // ശിവ said...

so sweet verses ... thank you....

നവരുചിയന്‍ said...

ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ കവിത . പക്ഷെ വിഷയം കുറച്ചു കൂടെ പുതുമ ഉള്ളത് തിരഞ്ഞു എടുക്കാം ആയിരുന്നു