Saturday, August 15, 2009

തണല്‍ മരം

തണല്‍ മരം
ആ മരത്തണലില്‍ ഞാന്‍ തനിച്ചിരുന്ന നേരം...
നേര്‍ത്ത കിളികള്‍ തന്‍ കൂചനം കേട്ടിരുന്നു..
മെല്ലെ-തഴുകിയൊരിളം തെന്നല്‍ മറഞ്ഞിരുന്നു.. എണ്റ്റെ-
ഹ്യ്ദയത്തില്‍ തരളമായ്‌ തഴുകിയിരുന്നു.....

ഇലകള്‍ പൊഴിയാതെ പൂക്കള്‍ വാടാതെ...
മരതകമണിഞ്ഞൊരാ മരച്ചില്ലയില്‍
കിളിമൊഴി കേള്‍പ്പിച്ചു മനസ്സിനെ ഓമനിച്ചു
അമ്മക്കിളിയുടെ കൂടും കണ്ടിരുന്നു...

ഇടയിലായ്‌ വാടിത്തളര്‍ന്നൊരാ ഇലയുടെ..
മുഖഭിംബം വാടിക്കരിഞ്ഞിരുന്നോ...
കൈവിരല്‍ വിടാതെ കുളിര്‍ തെന്നല്‍ വീശുമ്പോള്
‍കാലങ്ങളായ്‌ മരച്ചില്ലയില്‍ ചേര്‍ന്നിരുന്നു...

ഇനിയാ സത്യങ്ങള്‍ കേട്ടിടാന്‍ തളിരിട്ട..
കുഞ്ഞിളം ഇലകള്‍തന്‍ പുഞ്ചിരി കണ്ടു ഞാന്‍-
കൊഴിഞ്ഞു പോയ വസന്തമായ്‌ കാറ്റില്‍..
പുഞ്ചിരിയോടെ പറന്നീടാം ഈ.....
തണല്‍ മരം താണ്ടിയകന്നീടാം......