Thursday, September 11, 2008

"കൊഴിഞ്ഞു പോയൊരോണം"

ഉത്ത്രാട പൂവിളിയും പൂത്തിരുവാതിരയും...
തിരുവോണം പുല്‍കാന്‍ മതിമറന്നു...
ഓണത്താറാടിവരും ഓണത്തപ്പനും
മഴവില്‍ പൂക്കളമായ്‌ മുന്നില്‍ നിറഞ്ഞു..
പൂവേ പൊലി പാടിവരും പൂത്തുമ്പിപ്പെണ്ണിനു
തേന്‍ നുകരാനായ്‌ തുമ്പപ്പൂവിടര്‍ന്നു...
പൂക്കളമൊരുക്കി മുന്നില്‍ സദ്യയൊരുക്കി
മാവേലിമന്നനെ കാത്തിരിപ്പൂ.. ഞാന്‍-
മാവേലിത്തമ്പുരാനെ കാത്തിരിപ്പൂ...
വിണ്ണില്‍ കുങ്കുമമെഴുതിയാ സന്ധ്യയും മറഞ്ഞു
ഓണനിലാവിലെന്‍ മിഴി നിറഞ്ഞു...
എണ്റ്റെ-കാത്തിരിപ്പിന്‍ വര്‍ഷം തുടങ്ങിയല്ലോ....

2 comments:

ഫസല്‍ ബിനാലി.. said...

ഓണാശംസകള്‍..

ആൾരൂപൻ said...

ഓണം കൊഴിഞ്ഞു പോയെന്നോ? സാരമില്ല. അതിനിയും വരും. തിരിച്ചുവരുമെന്നുറപ്പുള്ള ചുരുക്കം കാര്യങ്ങളിലൊന്ന് ഇത്തരം ആഘോഷങ്ങളാണ്‌. (ആഘോഷങ്ങളും ഓര്‍മ്മകളും മാത്രം....)

ഓണാശംസകള്‍