പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ് മിന്നുന്ന കൊന്നപ്പൂകണ്ടു..
അമ്പലമുറ്റത്തു അമ്പടിക്കണ്ണനെ-
കൈകൂപ്പിതൊഴുതു ഞാന്‍ കണികണ്ടു..
മേടം പുലരുന്ന കിരണങ്ങള്‍ക്കൊപ്പമാ-
കൈനീട്ടവുമായെന്നച്ഛന്‍ വന്നു..
സംഗ്രമരാത്രിയില്‍ മുറ്റത്തെ കളത്തില്‍-
പൂത്തിരി കത്തിചു ഞനുല്ലസിച്ചു...
ഇടിവെട്ടും ശബ്ദത്തില്‍ പടക്കങ്ങളെന്നില്‍-
ഇടവിടാതങ്ങെങ്ങും മുഴങ്ങി നിന്നു...
പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ് മിന്നുന്ന കൊന്നപ്പൂകണ്ടു..
Tuesday, April 1, 2008
Thursday, February 7, 2008
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ് എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ് കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ് കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ് നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ് എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ് കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ് കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ് നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
Wednesday, February 6, 2008
സ്ന്ധ്യയില്‍ മയങ്ങുന്ന പകല്‍
"നിലവിളക്കിന്നൊളിയണഞ്ഞു.. വിണ്ണിലെ-
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ് മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ് നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്-
മരണമായ് മാടി വിളിക്കുമെന്നു....
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ് മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ് നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്-
മരണമായ് മാടി വിളിക്കുമെന്നു....
Sunday, September 2, 2007
എന്നോര്‍മ്മകള്‍
വിടപറഞ്ഞു നീയകലുന്ന നേരത്തും -
ഇരുണ്ട സൂര്യനായ് ജ്വലിച്ചു നിന്നുവൊ...
പകല്‍ കിനാവുകള്‍ നിറഞ്ഞ നിന്നിലെ-
തമസ്സില്‍ സ്വപ്നമായ് വിടര്‍ന്നു നിന്നുവോ
ഇരവിന്-റ്റെ പാലാഴി ഒശുഹ്കിയെത്തി -
നിന്‍ തകര്‍ന്ന ജാലകച്ചില്ലിലൂടെ.
പ്രതീക്ഷകള്‍ നിന്‍റ്റെയാ പുലരിയെ തിരയുന്നു-
പ്രകാശപൂരിതമായ സ്വപ്നത്തിന്‍ ജീവനായ്..
ഇരുണ്ടു വെളുത്തൊരീ രാവിന്‍റ്റെ ചില്ലയില്‍-
ഒഴിഞ്ഞ സ്വപ്നക്കൂടുകള്‍ കണ്ടു ഞാന്‍...
ഇരുണ്ട സൂര്യനായ് ജ്വലിച്ചു നിന്നുവൊ...
പകല്‍ കിനാവുകള്‍ നിറഞ്ഞ നിന്നിലെ-
തമസ്സില്‍ സ്വപ്നമായ് വിടര്‍ന്നു നിന്നുവോ
ഇരവിന്-റ്റെ പാലാഴി ഒശുഹ്കിയെത്തി -
നിന്‍ തകര്‍ന്ന ജാലകച്ചില്ലിലൂടെ.
പ്രതീക്ഷകള്‍ നിന്‍റ്റെയാ പുലരിയെ തിരയുന്നു-
പ്രകാശപൂരിതമായ സ്വപ്നത്തിന്‍ ജീവനായ്..
ഇരുണ്ടു വെളുത്തൊരീ രാവിന്‍റ്റെ ചില്ലയില്‍-
ഒഴിഞ്ഞ സ്വപ്നക്കൂടുകള്‍ കണ്ടു ഞാന്‍...
Sunday, August 26, 2007
ഓണം
പുലരൊളിയിലാ തളിരിലത്തുമ്പിലെ-
ഹിമകണമിന്നൊണപ്പാട്ടുപാടി...
കിലുകിലും താളത്തിലിറ്റിറ്റു വീണാ-
ഹിമകണമിന്നൊണപ്പാട്ടുപാടി....
കുളിരിലും ഓടിക്കിതയ്ക്കുമാ തെന്നലിന്‍-
ദൂതും പറഞ്ഞോണപ്പാട്ടു പാടി....
ചിരിതൂകിയൊഴുകുമാ അരുവിതന്‍ ഓളത്തിന്‍-
ശ്രുതിയിലായിന്നൊണപ്പാട്ടുപാടി....
പറയാതെ പകലാ ഇരവിണ്റ്റെ മടിയില്‍-
തലചായ്ച്ചുറങ്ങിയാ താരാട്ടിലായ്....
ഇനിയും കുളിര്‍ തെന്നലോടിയെത്തുമോ-
തിരുവൊണനാളിലെ ദൂതുമായി....
ഇനിയും പിറക്കുമോ ഓണനാളും..
ഇനിയും പാടുമൊ പൊന്നൊണപ്പാട്ടുകള്‍...
ഹിമകണമിന്നൊണപ്പാട്ടുപാടി...
കിലുകിലും താളത്തിലിറ്റിറ്റു വീണാ-
ഹിമകണമിന്നൊണപ്പാട്ടുപാടി....
കുളിരിലും ഓടിക്കിതയ്ക്കുമാ തെന്നലിന്‍-
ദൂതും പറഞ്ഞോണപ്പാട്ടു പാടി....
ചിരിതൂകിയൊഴുകുമാ അരുവിതന്‍ ഓളത്തിന്‍-
ശ്രുതിയിലായിന്നൊണപ്പാട്ടുപാടി....
പറയാതെ പകലാ ഇരവിണ്റ്റെ മടിയില്‍-
തലചായ്ച്ചുറങ്ങിയാ താരാട്ടിലായ്....
ഇനിയും കുളിര്‍ തെന്നലോടിയെത്തുമോ-
തിരുവൊണനാളിലെ ദൂതുമായി....
ഇനിയും പിറക്കുമോ ഓണനാളും..
ഇനിയും പാടുമൊ പൊന്നൊണപ്പാട്ടുകള്‍...
Monday, August 6, 2007
Marikkatha Oormakal
പിടയുന്നിതാ... കുഞ്ഞു മനമിന്നു-
ജീവണ്റ്റെ തുടിപ്പാം പ്രാണവായുവിനായ്...
അരിയുന്നതില്ലേ പ്രപഞ്ചമേ-
ആ കൊച്ചു മനസ്സിണ്റ്റെ തുടിപ്പുകള്‍..
എതോ കിരാത ഹസ്തങ്ങളിന്നാ-
പിടയും മനസ്സിനെ ആഴങ്ങളിലേക്കൊഴുക്കി...
ജീവണ്റ്റെ മണമിന്നു മങ്ങിയെന്നൊ.. -
ഒരു കൊച്ചു വിലാപമായ് മാറിയെന്നോ...
കണ്ണുനീര്‍ പുഴകളാ ജീവനെ ഒഴുക്കുന്നു-
എങ്ങുപൂയുറങ്ങി നീ ഹ്യദയമേ...
ഈഅമ്മതന്‍ താരാട്ടു കേട്ടിടാതെ...
ഇനിയെത്ര വസന്തങ്ങല്‍ നിനക്കായ് പിറക്കും...
ഇനിയെത്ര ശലഭങ്ങള്‍ നിന്നെ തിരയും..
ഇനി നീ മയങ്ങുന്ന ഭൂമിതന്‍ മാറിലെ..
ചെറു പുല്‍ച്ചെടികലും നിന്നെ തിരയും..
നിന്നെ എക്കകിയാം ജലശയ്യ പുണരുമ്പോള്‍-
അറിയാതെ നീ ചൊന്നതേതു മോഹം..
ഇനിയും മരിക്കത്ത നിന്നോര്‍മ്മകളെന്നെന്നും-
ചുടുകണ്ണീരായീ ഭൂമിയെ കരിച്ചീടും..
ജീവണ്റ്റെ തുടിപ്പാം പ്രാണവായുവിനായ്...
അരിയുന്നതില്ലേ പ്രപഞ്ചമേ-
ആ കൊച്ചു മനസ്സിണ്റ്റെ തുടിപ്പുകള്‍..
എതോ കിരാത ഹസ്തങ്ങളിന്നാ-
പിടയും മനസ്സിനെ ആഴങ്ങളിലേക്കൊഴുക്കി...
ജീവണ്റ്റെ മണമിന്നു മങ്ങിയെന്നൊ.. -
ഒരു കൊച്ചു വിലാപമായ് മാറിയെന്നോ...
കണ്ണുനീര്‍ പുഴകളാ ജീവനെ ഒഴുക്കുന്നു-
എങ്ങുപൂയുറങ്ങി നീ ഹ്യദയമേ...
ഈഅമ്മതന്‍ താരാട്ടു കേട്ടിടാതെ...
ഇനിയെത്ര വസന്തങ്ങല്‍ നിനക്കായ് പിറക്കും...
ഇനിയെത്ര ശലഭങ്ങള്‍ നിന്നെ തിരയും..
ഇനി നീ മയങ്ങുന്ന ഭൂമിതന്‍ മാറിലെ..
ചെറു പുല്‍ച്ചെടികലും നിന്നെ തിരയും..
നിന്നെ എക്കകിയാം ജലശയ്യ പുണരുമ്പോള്‍-
അറിയാതെ നീ ചൊന്നതേതു മോഹം..
ഇനിയും മരിക്കത്ത നിന്നോര്‍മ്മകളെന്നെന്നും-
ചുടുകണ്ണീരായീ ഭൂമിയെ കരിച്ചീടും..
Saturday, July 21, 2007
ഒടുവിലാ പക്ഷിയും....
ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴിലായ്..
മധുരമായ് പാറി പറന്നിരുന്നു...
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍..
പ്രണയത്തിന്‍ കുലിരാല്‍ തലോടിയിന്നു...
ഇലകള്‍ കരിയുന്ന ചൂടിലും എന്‍ കയ്യിലായ്..
ഒരു കൊച്ചുകൂടവള്‍ തീര്‍ത്തുവച്ചു...
കിളികളായ് കുഞ്ഞു കിളികളായ് ഉണര്‍ന്നപ്പോള്‍..
മ്യ്ദുലമായ് ചില്ലകള്‍ ആടിയെന്നും...
നല്ല-കുളിര്‍കാറ്റിന്‍ താരാട്ടില്‍ ആടിയുലഞ്ഞിരുന്നു...
തളിരിട്ട ഇലകളാല്‍ തണലും തണുപ്പുമാ-
ചിലയ്ക്കും കിളികള്‍ക്കു നല്‍കി ഞാനും...
അറിയാതെ എന്നോടു പറയാതെ ഇന്നിതാ-
ചിറകടിച്ചകലും കിളികള്‍ എന്നെയീ-
എകാന്തമാം പാതയില്‍ എകനാക്കി....
ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ് പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ് കാത്തിരുന്നു...
മധുരമായ് പാറി പറന്നിരുന്നു...
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍..
പ്രണയത്തിന്‍ കുലിരാല്‍ തലോടിയിന്നു...
ഇലകള്‍ കരിയുന്ന ചൂടിലും എന്‍ കയ്യിലായ്..
ഒരു കൊച്ചുകൂടവള്‍ തീര്‍ത്തുവച്ചു...
കിളികളായ് കുഞ്ഞു കിളികളായ് ഉണര്‍ന്നപ്പോള്‍..
മ്യ്ദുലമായ് ചില്ലകള്‍ ആടിയെന്നും...
നല്ല-കുളിര്‍കാറ്റിന്‍ താരാട്ടില്‍ ആടിയുലഞ്ഞിരുന്നു...
തളിരിട്ട ഇലകളാല്‍ തണലും തണുപ്പുമാ-
ചിലയ്ക്കും കിളികള്‍ക്കു നല്‍കി ഞാനും...
അറിയാതെ എന്നോടു പറയാതെ ഇന്നിതാ-
ചിറകടിച്ചകലും കിളികള്‍ എന്നെയീ-
എകാന്തമാം പാതയില്‍ എകനാക്കി....
ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ് പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ് കാത്തിരുന്നു...
Subscribe to:
Posts (Atom)