Sunday, August 26, 2007

ഓണം

പുലരൊളിയിലാ തളിരിലത്തുമ്പിലെ-
ഹിമകണമിന്നൊണപ്പാട്ടുപാടി...
കിലുകിലും താളത്തിലിറ്റിറ്റു വീണാ-
ഹിമകണമിന്നൊണപ്പാട്ടുപാടി....

കുളിരിലും ഓടിക്കിതയ്ക്കുമാ തെന്നലിന്‍-
ദൂതും പറഞ്ഞോണപ്പാട്ടു പാടി....
ചിരിതൂകിയൊഴുകുമാ അരുവിതന്‍ ഓളത്തിന്‍-
ശ്രുതിയിലായിന്നൊണപ്പാട്ടുപാടി....

പറയാതെ പകലാ ഇരവിണ്റ്റെ മടിയില്‍-
തലചായ്ച്ചുറങ്ങിയാ താരാട്ടിലായ്‌....
ഇനിയും കുളിര്‍ തെന്നലോടിയെത്തുമോ-
തിരുവൊണനാളിലെ ദൂതുമായി....

ഇനിയും പിറക്കുമോ ഓണനാളും..
ഇനിയും പാടുമൊ പൊന്നൊണപ്പാട്ടുകള്‍...

1 comment:

Cibu C J (സിബു) said...

എന്തു ടൂള്‍ വച്ചാണ് എഴുതുന്നത്‌?

വരമൊഴിയാണെങ്കില്‍:

ന്റ = nta