Saturday, July 21, 2007

ഒടുവിലാ പക്ഷിയും....

ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴിലായ്‌..
മധുരമായ്‌ പാറി പറന്നിരുന്നു...
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍..
പ്രണയത്തിന്‍ കുലിരാല്‍ തലോടിയിന്നു...

ഇലകള്‍ കരിയുന്ന ചൂടിലും എന്‍ കയ്യിലായ്‌..
ഒരു കൊച്ചുകൂടവള്‍ തീര്‍ത്തുവച്ചു...
കിളികളായ്‌ കുഞ്ഞു കിളികളായ്‌ ഉണര്‍ന്നപ്പോള്‍..
മ്യ്ദുലമായ്‌ ചില്ലകള്‍ ആടിയെന്നും...
നല്ല-കുളിര്‍കാറ്റിന്‍ താരാട്ടില്‍ ആടിയുലഞ്ഞിരുന്നു...

തളിരിട്ട ഇലകളാല്‍ തണലും തണുപ്പുമാ-
ചിലയ്ക്കും കിളികള്‍ക്കു നല്‍കി ഞാനും...
അറിയാതെ എന്നോടു പറയാതെ ഇന്നിതാ-
ചിറകടിച്ചകലും കിളികള്‍ എന്നെയീ-
എകാന്തമാം പാതയില്‍ എകനാക്കി....

ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ്‌ പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ്‌ കാത്തിരുന്നു...

1 comment:

വിനയന്‍ said...

ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ്‌ പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ്‌ കാത്തിരുന്നു...
===============================
കാത്തിരിക്കൂ ...